കൊടും കുറ്റവാളി ചെന്താമര പ്രതിയായ നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്

കൊടും കുറ്റവാളി ചെന്താമര പ്രതിയായ നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്
Oct 14, 2025 08:12 AM | By Rajina Sandeep

പാലക്കാട്: ( www.panoornews.in) ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്.

2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം.

സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.

സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു. സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയൽവാസി ചെന്താമര കൊടുവാളുമായെത്തിയത്.

ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ വെച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി. വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്.

ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.

Verdict in Nenmara Sajitha murder case, accused of being a notorious criminal, today

Next TV

Related Stories
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത് പരിക്ക്

Oct 14, 2025 09:15 AM

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത് പരിക്ക്

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത്...

Read More >>
പാനൂരിൽ ഫ്യൂച്ചർ ഡിസൈനിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി നീന്തൽ പരിശീലനത്തിനും, ഫിറ്റ്നസ് ട്രെയിനിംഗിനും തുടക്കമായി

Oct 14, 2025 07:17 AM

പാനൂരിൽ ഫ്യൂച്ചർ ഡിസൈനിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി നീന്തൽ പരിശീലനത്തിനും, ഫിറ്റ്നസ് ട്രെയിനിംഗിനും തുടക്കമായി

പാനൂരിൽ ഫ്യൂച്ചർ ഡിസൈനിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി നീന്തൽ പരിശീലനത്തിനും, ഫിറ്റ്നസ് ട്രെയിനിംഗിനും...

Read More >>
എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

Oct 13, 2025 10:57 PM

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ...

Read More >>
കുഞ്ഞാണ്,  വെറുതെ വിടണം ; 'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന്  മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഎഫ്ആർഐ

Oct 13, 2025 08:01 PM

കുഞ്ഞാണ്, വെറുതെ വിടണം ; 'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഎഫ്ആർഐ

'കുഞ്ഞന്‍ മത്തി പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി...

Read More >>
കണ്ണൂരിൽ  പാചക വാത സിലിണ്ടർ ചോർന്ന്  തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

Oct 13, 2025 03:28 PM

കണ്ണൂരിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

കണ്ണൂരിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ...

Read More >>
കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2025 02:27 PM

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

//Truevisionall